ശിശുക്ഷേമസമിതിയിലെ കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ ആയിരുന്ന പെണ്‍കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുള്ള അനന്യയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണാണ്‌ കുഞ്ഞ് മരിച്ചതെന്ന് ശിശുക്ഷേമസമിതി ജീവനക്കാര്‍ പറയുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. എന്നാല്‍ ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഏറെ നാളായി ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നു.
യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പഴയ ഭരണസമിതിയെ പിരിച്ചുവിട്ടു. ജീവനക്കാര്‍ക്ക്‌ മാസങ്ങളായി ശമ്പളം വൈകുന്ന അവസ്ഥയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പണം പോലും കണ്ടെത്താനാകാതെ സമിതി ബുദ്ധിമുട്ടുകയായിരുന്നു. കുഞ്ഞിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

English Summary: Child drowned to death in Thiruvananthapuram


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :