ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചു. സോളാര്‍ തട്ടിപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലുവിന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേരളം വിട്ടു പോകരുതെന്നും അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമാണ് കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ് പണം തട്ടി, കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ശാലുവിനെതിരേ ചുമത്തിയത്.

ശാലു സോളാര്‍ തട്ടിപ്പിലെ പണം കൈപ്പറ്റിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് 50 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഉപാധികളോടെയാണ് കോടതി ശാലുവിന് ജാമ്യം അനുവദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :