ശബരിമലയില്‍ മണ്ഡലകാലത്തിന് സമാപനമായി; നട ഇന്ന് അടയ്ക്കും
ശബരിമല|
WEBDUNIA|
PRO
PRO
ശബരിമലയില്‍ മണ്ഡലപൂജ സമാപിച്ചു. ഉച്ചയ്ക്ക് കലശത്തോടെയും കളഭാഭിഷേകത്തോടെയും ആരംഭിച്ച മണ്ഡലപൂജയ്ക്ക് തന്ത്രി കണ്ഠരര് മഹേശ്വരര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കിഴക്കേ മണ്ഡപത്തില്‍ കളഭവും 25 കലശവും പൂജിച്ചു. തുടര്‍ന്ന് കലശം മേല്‍ശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം നടത്തി. വിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തി മംഗളാരതി ഉഴിഞ്ഞതോടെ മണ്ഡലപൂജയ്ക്ക് സമാപനമായി.
രാത്രി നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാലത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് നട വീണ്ടും തുറക്കും. ജനവരി 14നാണ് മകരവിളക്ക്.