ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു

ശബരിമല| WEBDUNIA| Last Modified ശനി, 20 നവം‌ബര്‍ 2010 (14:58 IST)
മുപ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ശബരിമലയില്‍ നിരോധിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിരോധനം ശക്തമാക്കാന്‍ ദേവസ്വം അധികൃതര്‍ നടപടി സ്വീകരിച്ചത്.

സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി, ചാലക്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് കര്‍ശന നിരോധനം. പ്ലാസ്റ്റിക് ബാഗുകളോ കപ്പുകളോ കുപ്പികളോ അനുവദിക്കില്ല. പരിസ്ഥിതി മലിനീകരണം തടയാന്‍ ജൈവ ഉല്‍‌പ്പന്നങ്ങള്‍ക്ക് പ്രചാരണം നല്‍കുന്ന പരിപാടികള്‍ക്കും തുടക്കം കുറിച്ചു.

പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍, കപ്പുകള്‍ തുടങ്ങിയവ വനപ്രദേശങ്ങളില്‍ ഉപേക്ഷിക്കുന്നത് വന്യജീവികള്‍ക്ക് ഭീഷണിയായിരുന്നു. ജൈവനാശം സംഭവിക്കാത്ത മാലിന്യങ്ങള്‍ ഭക്ഷിച്ച് മൃഗങ്ങള്‍ ചാകാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :