ശബരിമല നട 16 ന്‌ തുറക്കും

പത്തനംതിട്ട: | WEBDUNIA|
PRO
PRO
ചിങ്ങമാസത്തെ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഓഗസ്റ്റ് 16ന്‌ വൈകിട്ട് അഞ്ചര മണിക്ക് തുറക്കും. ശബരിമല തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തിയാണ്‌ നട തുറക്കുക. പതിവ് പൂജകള്‍ക്കും മറ്റും ശേഷം ഓഗസ്റ്റ് 21 ന്‌ പത്ത് മണിക്ക് നട അടയ്ക്കും.

പതിനേഴാം തീയതി രാവിലെ മുതല്‍ 21 വരെ ഗണപതി ഹോമം, ഉഷ:പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിവ പതിവുപോലെ നടക്കും. ഇതിനു പുറമേ പ്രത്യേക പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ എന്നിവയും ഉണ്ടായിരിക്കും.

അഞ്ച് ദിവസങ്ങളിലും നെയ്യഭിഷേകം നടത്താവുന്നതാണ്‌. ഓഗസ്റ്റ് 21 നു ശേഷം ഓണ പൂജയ്ക്കായി സെപ്തംബര്‍ 14 നു വൈകിട്ട് നട തുറക്കും. തിരുവനന്തപുരം സെന്‍ട്രല്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട, കോട്ടയം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇക്കാലയളവില്‍ ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :