വ്യാജമായി നിര്‍മ്മിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍ 40,000 രൂപ തട്ടിയെടുത്തതായി പരാതി. കേശവദാസപുരം സെന്‍ട്രല്‍ വാട്ടര്‍ ബോര്‍ഡ് ജീവനക്കാരനും പരുത്തിപ്പാറ സ്വദേശിയുമായ സോണി ഈപ്പന്‍ എന്ന 50 കാരന്‍റെ പണമാണ് തട്ടിയെടുക്കപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നത്. നാലു തവണയായി പതിനായിരം രൂപ വീതമാണ് ഉടമ അറിയാതെ അക്കൌണ്ടില്‍ നിന്ന് ഇത്തരത്തില്‍ പിന്‍വലിച്ചത്. പണം പിന്‍വലിച്ച വിവരം മൊബൈല്‍ അലര്‍ട്ടിലൂടെയാണ് സോണി ഈപ്പന്‍ അറിഞ്ഞത്.
ഇതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെടുകയും പൊലീസിലും ബാങ്കിലും പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ എ.റ്റി.എം കൌണ്ടറിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടതിനാല്‍ പണം പിന്‍വലിച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ക്യാമറ പ്രവര്‍ത്തിപ്പിക്കാത്തത് ബാങ്കിന്‍റെ അനാസ്ഥയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബാങ്കിലെ ചില ജീവനക്കാര്‍ക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.