വോട്ടിനായി സുരക്ഷയെ പണയം വയ്ക്കുന്നു: രാജഗോപാല്‍

തിരുവനന്തപുരം| WEBDUNIA|
തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടു സമാഹരിക്കുന്നതിനു വേണ്ടി മാത്രം സി പി എം രാജ്യത്തിന്‍റെ സുരക്ഷയെ പണയം വയ്ക്കുകയാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗമായ ഒ രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ പി കെ കൃഷ്‌ണദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മൂന്നു മാസത്തിനകം ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി പി കെ കൃഷ്‌ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ള അഭിഭാഷകര്‍ നല്‍കുന്ന പണമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി കെ കൃഷ്‌ണദാസ് കെട്ടിവയ്ക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.

ഇടതുമുന്നണിയിലെ തമ്മിലടിയും, യു ഡി എഫിലെ ഇറക്കുമതി സ്ഥാനാര്‍ത്ഥികളും ബി ജെ പിയ്ക്ക് ഗുണം ചെയ്യും. ഇടത്, വലതു മുന്നണികളുടെ ന്യൂനപക്ഷപ്രീണന നയങ്ങള്‍ക്ക് തിരുവനന്തപുരത്തെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :