വോട്ടര്‍ക്ക് പണം നല്‍കിയ സംഭവം: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പൊലീസ് കേസ്

വോട്ടര്‍മാര്‍ക്ക് പണം നൽകിയെന്ന പരാതില്‍ പട്ടാമ്പിയിലെ യു ഡി എഫ് സ്ഥാനാർത്ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്.

പാലക്കാട്| rahul balan| Last Modified ചൊവ്വ, 17 മെയ് 2016 (20:15 IST)
വോട്ടര്‍മാര്‍ക്ക് പണം നൽകിയെന്ന പരാതില്‍ പട്ടാമ്പിയിലെ യു ഡി എഫ് സ്ഥാനാർത്ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മുഹമ്മദ് വോട്ടർക്ക് പണം നൽകുന്ന വിഡിയോ പുറത്തുവന്നിരുന്നു. പട്ടാമ്പി എൽ ഡി എഫ് മണ്ഡലം കൺവീനറാണ് പരാതിക്കാരൻ.

അതേസമയം, വോട്ടര്‍ക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നും ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സി പി മുഹമ്മദിന്റെ വിശദീകരണം. ക്യാൻസർ രോഗിയുള്ള വീടായിരുന്നു അത്. ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോൾ ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തിരികെ വരുമ്പോള്‍ അവരെ ആശ്വസിപ്പിക്കുകയും മാത്രമാണ് ചെയ്തതെന്നും, പണം നൽകിയിട്ടില്ലെന്നുമായിരുന്നു സി പി മുഹമ്മദിന്റെ വിശദീകരണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :