വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍| WEBDUNIA|
PRO
തൃശൂര്‍ ജില്ലയിലെ കോളങ്ങാട്ടുകരയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു. കെ എസ് ഇ ബി കരാര്‍ ജീവനക്കാരനായ സൈമണ്‍, തൃശൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍മാനായ വിനോദ് എന്നിവരാണ് മരിച്ചത്.

രാവിലെ കോളങ്ങാട്ടുകരയിലെ ഒരു പാടത്തിന്‌ സമീപം പോകുന്ന വൈദ്യുതിലൈനില്‍ പണി നടക്കുന്ന സമയത്താണ് കെ എസ് ഇ ബി ജീവനക്കാരനായ സൈമണിന്‌ ഷോക്കേറ്റത്‌.

സൈമണിനു ഷോക്കേറ്റത് കണ്ട് രക്ഷിക്കാനായി വിനോദ് പോസ്റ്റില്‍ കയറുകയായിരുന്നു. എന്നാല്‍, പോസ്റ്റില്‍ കയറിയ വിനോദിനും ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി ലൈനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു രണ്ടുപേരും‍.

ഇരുവരെയും ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു വശത്തുനിന്നും വൈദ്യൂതി ലൈനുകള്‍ വലിച്ചിരുന്ന പോസ്റ്റില്‍ ഒരു ലൈനിലെ മാത്രം വൈദ്യൂതബന്ധമാണ് വിച്‌ഛേദിച്ചിരുന്നതെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :