വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

കൊച്ചി| WEBDUNIA|
PRO
പ്രശസ്ത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

പാലക്കാട് മേഴത്തൂര്‍ വൈദ്യമഠം വൈദ്യശാല ആന്‍റ് നഴ്‌സിംഗ് ഹോമിലെ മുഖ്യ ഭിഷഗ്വരനായിരുന്നു. അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജനത്തിന്‍റെയും മകനായി 1930 ഏപ്രില്‍ 10നാണ് ചെറിയ നാരായണന്‍ നമ്പൂതിരി ജനിച്ചത്.

ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍.

സാഹിത്യകാരന്‍ കൂടിയായിരുന്ന വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദേവായനങ്ങളിലൂടെ, കാവ്യതീര്‍ഥാടനങ്ങള്‍, ഹസ്ത്യായുര്‍വേദം തുടങ്ങിയവ പ്രധാനപ്പെട്ട കൃതികളാണ്. ആല്‍ബത്തിലെ ഓര്‍മകള്‍ ആണ് ആത്മകഥ.

ചിത്രത്തിന് കടപ്പാട് - മാതൃഭൂമി ബുക്സ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :