വേളത്ത് കനത്ത പോളിംഗ്

കോഴിക്കോട്‌| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (09:46 IST)
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് വേളം ഡിവിഷനില്‍ രാവിലെ മുതല്‍ കനത്ത പോളിംഗ്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴുമണിമുതല്‍ ആരംഭിച്ച പോളിംഗ് വൈകുന്നേരം അഞ്ചു മണിവരെ നീണ്ടു നില്ക്കും.

ഇവിടുത്തെ എല്ലാ ബൂത്തുകള്‍ക്കു മുമ്പിലും എപ്പോഴും നൂറിലധികം പേര്‍ ക്യൂവിലാണ്‌. ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിലായി 65 വാര്‍ഡുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനു 130 പോളിംഗ് ബൂത്തുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇവിടുത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 90,086 ആണ്.

അതേസമയം, നാദാപുരത്തെ സംഘര്‍ഷം കണക്കിലെടുത്ത്‌ വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. കേരള പൊലീസിനു പുറമേ കര്‍ണാടക പൊലീസിനെയും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്‌.

നാളെയാണു വേളത്തും കോഴിക്കോട് ജില്ലയിലും വോട്ടെണ്ണല്‍. മുഴുവന്‍ ഫലവും തല്‍സമയം കലക്ടറേറ്റിന്‍റെ മുമ്പില്‍ സ്ഥാപിക്കുന്ന ബിഗ്‌ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കലക്ടറേറ്റില്‍ മീഡിയ സെന്‍റര്‍ പ്രവര്‍ത്തിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :