വേനല്‍മഴ വീണ്ടും കനിഞ്ഞേക്കും!

കൊച്ചി| WEBDUNIA|
മലയാളിയെ അസഹനീയമായ വേനല്‍ച്ചൂടില്‍ നിന്ന് രക്ഷിക്കാന്‍ വേനല്‍ വീണ്ടും എത്തിയേക്കും. പകല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ ഉച്ചകഴിഞ്ഞ്‌ ഇടിയോടുകൂടിയ മഴ ലഭിക്കുമെന്നതാണ്‌ ഇപ്പോഴത്തെ കാലാവസ്ഥയെന്നു നിരീക്ഷകര്‍ പറയുന്നു.

ലക്ഷദ്വീപിനോടു ചേര്‍ന്ന്‌ അന്തരീക്ഷത്തില്‍ മര്‍ദമേഖല രൂപപ്പെട്ടതാണ് മഴ ലഭിക്കാന്‍ കാരണമായിരിക്കുന്നത്. അത്യുത്തര കേരളത്തിലും മഴയ്ക്കു സാധ്യതയുണ്ട്‌. പസഫിക്‌ സമുദ്രത്തിലെ സമുദ്രതാപനിലയുമായി ബന്ധപ്പെട്ട എല്‍നിനോ എന്ന പ്രതിഭാസത്തിന്‍റെ സ്വാധീനം ഏപ്രില്‍ ആദ്യവാരം മുതല്‍ കുറഞ്ഞു വരുകയായിരുന്നു. ഇക്കാരണത്താലാണ് ഇപ്പോള്‍ സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കുന്നത്‌.

ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നുള്ള തണുത്ത കാറ്റ്‌ പ്രവഹിക്കുന്നതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക്‌ അനുകൂല സാഹചര്യമാണ്‌. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ തോത്‌ പലയിടത്തും 98 ശതമാനം വരെയാണ്‌. സംസ്ഥാനത്ത്‌ മാര്‍ച്ച്‌ ഒന്നു മുതല്‍ ഏപ്രില്‍ പകുതിവരെയുള്ള കാലയളവില്‍ 21 ശതമാനത്തോളം കുറവാണ്‌ മഴ ലഭിച്ചിരിക്കുന്നത്‌. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മാത്രമാണ്‌ കൂടുതല്‍ മഴ ലഭിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :