വെള്ളാപ്പിള്ളി നടേശന്റെ കോലം കത്തിച്ചു

ആലപ്പുഴ| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (12:19 IST)
PRO
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്റെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്.

സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞത്.

എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജു രാധാകൃഷ്ണനും തമ്മിലുള്ള അവിശുദ്ധബന്ധം എന്താണെന്ന്‌ വെള്ളാപ്പള്ളി വെളിപ്പെടുത്തണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ ആവശ്യപ്പെട്ടു. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോലം കത്തിക്കാന്‍ ഒത്തുകൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :