വെട്ടുകത്തി കാട്ടി സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സ്വന്തം സഹോദരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ കോവളത്തിനടുത്താണ്‌ സംഭവം. മേയ് 27 തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.

സഹോദരിക്കൊപ്പം താമസിക്കുകയായിരുന്ന പാച്ചല്ലൂര്‍ സ്വദേശി അശോകന്‍ എന്ന 36കാരനെയാണ് സഹോദരിയെ പീഡിപ്പിച്ചതിന്റെ പേരില്‍ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ്‌ അശോകന്‍ സഹോദരിയെ പീഡിപ്പിച്ചത്.

യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും അശോകന്‍ രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ തിരുവല്ലത്തു വച്ചാണ്‌ പ്രതിയെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :