വൃദ്ധയ്ക്കുനേരെ പീഡനശ്രമം: 42കാരന്‍ പിടിയില്‍

പേയാട്| WEBDUNIA|
PRO
PRO
വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 42കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധനൊപ്പം അയാളുടെ വീട്ടിലിരുന്ന് മദ്യപിച്ച അവസരത്തിലാണ്‌ അയാളുടെ ഭാര്യയായ 72 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പുളിയറക്കോണം സ്വദേശി പുളിമൂട് തിട്ടകത്ത് വിള പുത്തന്‍ വീട്ടില്‍ ബാബുവാണ്‌ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വൃദ്ധയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ നന്നായി കൈകാര്യം ചെയ്ത് വിളപ്പില്‍ശാല പൊലീസിനെ ഏല്‍പ്പിക്കുകയാണുണ്ടായത്.

എന്നാല്‍ പ്രതി അപസ്മാര രോഗത്തിനു ചികിത്സയിലായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :