വീണ്ടും വൈറസ് ആക്രമണം; കണ്ണൂര്‍ എസ്‌പി ഓഫീസിലെ ഫയലുകള്‍ തുറക്കാന്‍ പറ്റാത സാഹചര്യം !

കണ്ണൂര്‍ എസ്‌പി ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം

കണ്ണൂര്‍| AISWARYA| Last Modified വെള്ളി, 23 ജൂണ്‍ 2017 (13:58 IST)
കണ്ണൂര്‍ എസ്‌പി ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. പക്ഷേ റാന്‍സം വൈറസ് അല്ലെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറുകളുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. എസ്‌പി ഓഫീസിലെ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ തുറക്കാന്‍ പറ്റാത സാഹചര്യം ഉണ്ടായതാണ് പരിശോധിക്കാന്‍ കാരണം.

ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുന്ന അവസ്ഥയുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, അർജന്റീന എന്നീ
രാജ്യങ്ങളിലെ മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെല്ലാം വന്‍ തോതിലുള്ള ആക്രമണമാണ് നടന്നിരിക്കുന്നത്. കുടാതെ കേരളത്തില്‍ പല സ്ഥലത്തും ഇത് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :