വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയത് കാര്യമായി പരിചരിച്ചത് കഞ്ചാവ് ചെടി; അഞ്ചുവര്‍ഷം തടവും പതിനായിരം പിഴയും

പുനലൂര്‍| WEBDUNIA|
PRO
വീട്ടുമുറ്റത്ത്‌ കഞ്ചാവ്‌ ചെടികള്‍ നട്ടുവളര്‍ത്തിയ കുറ്റത്തിന്‌ യുവാവിനെ അഞ്ച്‌ വര്‍ഷം ജയില്‍ ശിക്ഷയ്ക്കൊപ്പം പതിനായിരം രൂപ പിഴയും ഈടാക്കാന്‍ കോടതി വിധിയെന്ന് റിപ്പോര്‍ട്ട്. കരവാളൂര്‍ സ്വദേശി സന്തോഷിനെ (36)യാണ്‌ കൊല്ലം സെഷന്‍സ്‌ അഢോക്ക്‌ കോടതി-2 ശിക്ഷ വിധിച്ചത്‌.

2012 ഓഗസ്റ്റ്‌ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്‌. പുനലൂര്‍ എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ താജുദീന്‍കുട്ടിയുടെ നേതൃത്വത്തിലാണ്‌ കേസന്വേഷിച്ചത്‌.

കൊല്ലം ജില്ലയില്‍ എക്സൈസ്‌ വകുപ്പിന്റെ മയക്കുമരുന്ന്‌ കേസ്‌ ഒരുവര്‍ഷം കൊണ്ട്‌ അന്വേഷണം പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുന്ന ആദ്യത്തെ കേസാണിത്‌. പ്രോസിക്യൂഷന്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കൊട്ടിയം അജിത്ത്‌ കുമാര്‍ ഹാജരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :