വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മന്ത്രിയും കുടുംബവും താമസം മാറ്റി

കൊച്ചി| WEBDUNIA|
PRO
പെരിയാറിലെ വെള്ളപ്പൊക്കം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീടിനേയും ബാധിച്ചു.

ആലുവ മണപ്പുറത്തിന് സമീപമുള്ള പെരിയാര്‍ ക്രസന്റെന്ന വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മന്ത്രിയും കുടുംബവും താല്‍ക്കാലികമായി താമസം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

പെരിയാര്‍ കരകവിഞ്ഞതോടെയാണ് മന്ത്രിയുടെ വീട്ടിനു സമീപം വെള്ളം പൊങ്ങിയത്. വെള്ളം കയറുന്ന സമയത്ത് മന്ത്രിയും ഭാര്യയും മകനും മരുമകളും മറ്റുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ആലുവ ടൗണിലുള്ള മകന്‍ അഡ്വ. ഗഫൂറിന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :