വീട്ടമ്മ രക്തം വാര്‍ന്ന്‌ മരിച്ചു, ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം‌| WEBDUNIA|
PRO
തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണേറ്റുമുക്ക്‌ കെ സി ഹൗസില്‍ സജീദ്(37) ആണ്‌ പിടിയിലായത്‌.

വയ്യേറ്റ്‌ സിജി നിവാസില്‍ പ്രതാമണി(42)യെയാണ് കഴിഞ്ഞ ദിവസം ഞരമ്പു മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

മരണത്തില്‍ ഡ്രൈവറുടെ പങ്കിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് സജീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :