വി‌എസ് വിമാനത്താവളവിരുദ്ധ സമരപ്പന്തലിലെത്തി

WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (12:12 IST)
PRO
പ്രമാണിമാര്‍ കേന്ദ്രസര്‍ക്കാരിനെയും യുഡി‌എഫ് സര്‍ക്കാരിനെ സ്വാധീനിച്ചു കൊണ്ട് വിമാനത്താവളം ഇറക്കുമതി ചെയ്യാന്‍ പരിശ്രമിക്കുകയാണെന്നും ഇത് ഏതുവിധേനയും എതിര്‍ക്കണമെന്നും പ്രതിപക്ഷനേതാവ് വി‌എസ് അച്യുതാനന്ദന്‍.

വിമാനത്താവളവിരുദ്ധ സമരസമിതിയുടെ പന്തലില്‍ സംസാരിക്കുകയായിരുന്നു വി‌എസ്. അനിശ്ചിതകാല സമരം തുടങ്ങിയതിനുശേഷം ആദ്യമായാണ് വി‌എസ് എത്തുന്നത്.

കുത്തക പ്രമാണിമാരുടെ ആകാശസഞ്ചാരത്തിനായി വിമാനത്താവളം കൊണ്ടുവരാന്‍ നോക്കുകയാണെന്നും വി‌എസ് പറഞ്ഞു. കഞ്ഞികുടിച്ച് കഴിയുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് വയലേലകള്‍ നികത്തിയും പുഴകള്‍ നികത്തിയും ഇതിന് പരിശ്രമിക്കുന്നതെന്നും വി‌എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :