വി‌എസിനെതിരെ നടപടി ചര്‍ച്ചചെയ്യണോയെന്ന് പിബി തീരുമാനിക്കും

WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (12:01 IST)
PRO
വിഎസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യണോയെന്ന് പി ബി തീരുമാനിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.

നിലവിലെ അജണ്ടയില്‍ ഇക്കാര്യമില്ലെന്നും വിഎസിന്റെ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന മുമ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നേതാക്കള്‍ക്ക് താല്‍പ്പര്യമില്ലെന്നും എസ്‌ആര്‍പി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ടയെന്നും എസ് രാമചന്ദ്രന്‍പിള്ള ഡല്‍ഹിയില്‍ പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്.

പ്രകടനപത്രിക, വിവിധ രാഷ്ട്രീയ കക്ഷികളുമായുളള സഖ്യം, മുന്നൊരുക്കം എന്നീ കാര്യങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ടി പി വധത്തില്‍ വിഎസ്സിന്റെ കത്തും പിബി ചര്‍ച്ച ചെയ്യുമോയെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രിയ നിരീക്ഷകര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ബി അംഗങ്ങള്‍ മത്സരിക്കണമോ എന്ന കാര്യം കേന്ദ്ര കമ്മറ്റി തീരുമാനിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :