വിഷുദര്‍ശനം: ശബരിമലയില്‍ വന്‍ തിരക്ക്

പത്തനംതിട്ട: | WEBDUNIA|
PRO
PRO
അയ്യപ്പ സന്നിധിയില്‍ വിഷു ദിവസം രാവിലെ കണികണ്ട് ദര്‍ശനം നടത്താന്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് വിഷുക്കണി ദര്‍ശനത്തിനായി നട തുറന്നപ്പോള്‍ തന്നെ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. വിഷുക്കണി ദര്‍ശനം രാവിലെ 7 മണി വരെയുണ്ടായിരുന്നു.

തന്ത്രി കണ്ഠരര്‌ രാജീവര്‌, മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി എന്നിവര്‍ ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാളികപ്പുറത്ത് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്‌ വിഷുക്കണിയൊരുക്കിയത്.

മന്ത്രി വിഎസ് ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എംപി ഗോവിന്ദന്‍ നായര്‍, മെംബര്‍ സുഭാസ് വാസു, ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍ എന്നിവരും വിഷുക്കണി ദര്‍ശനത്തിന്‌ ശബരിമലയില്‍ എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :