വിവാഹാലോചനയുമായി പലതവണ വന്നു; ഒടുവില്‍ 15 പവന്‍ അടിച്ചുമാറ്റി മുങ്ങി!

കല്യാണാലോചനയുമായി വീട്ടില്‍ എത്തിയയാള്‍ വയോധികയെ കബളിപ്പിച്ച് 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കുതിരവട്ടത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നാണ് 86കാരിയെ കബളിപ്പിച്ച് പട്ടാപ്പകല്‍ വന്‍ കവര്‍

കോഴിക്കോട്, കുതിരവട്ടം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് Calicut, Kuthiravattam, Charted accounting
കോഴിക്കോട്| rahul balan| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (15:30 IST)
കല്യാണാലോചനയുമായി വീട്ടില്‍ എത്തിയയാള്‍ വയോധികയെ കബളിപ്പിച്ച് 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കുതിരവട്ടത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നാണ് 86കാരിയെ കബളിപ്പിച്ച് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ മകനുവേണ്ടി വീട്ടുകാര്‍ വൈവാഹിക പരസ്യം നല്‍കിയിരുന്നു. പരസ്യത്തില്‍ നിന്നും വിലാസം മനസ്സിലാക്കി വിവാഹാലോചനയുമായി ഇയാള്‍ പലതവണ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇങ്ങനെ കഴിഞ്ഞ ദിവസം വൃദ്ധ തനിച്ചായസമയത്ത് ഇയാള്‍ വീട്ടില്‍ എത്തുകയും ചൂടുവെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വൃദ്ധയെ അകത്തേക്കയച്ച് അലമാരിയില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

കവര്‍ച്ച നടന്ന ഉടന്‍തന്നെ മകളും ഭര്‍ത്താവും വീട്ടില്‍ എത്തിയെങ്കിലും കവര്‍ച്ച നടത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തത്തെി പരിശോധന നടത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :