പാലക്കാട്|
WEBDUNIA|
Last Modified ഞായര്‍, 17 ഫെബ്രുവരി 2008 (11:54 IST)
വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ ഉണ്ടാവുകയുള്ളു എന്ന് പ്രസിദ്ധ തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീരാ ജാസ്മിന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാലക്കാട്ടെ കൊല്ലങ്കോട്ടിനടുത്തുള്ള മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസില്‍ വച്ചാണ് മീര ഇത് പറഞ്ഞത്.
മീരയോടൊപ്പം പ്രശസ്ത മാന്‍ഡലിന്‍ സംഗീതജ്ഞനായ ശ്രീനിവാസന്റെ സഹോദരന് രാജേഷും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് കാറില്‍ ഇവിടെയെത്തിയത്.
ട്രസ്റ്റ് ചെയര്മാന് പി.സുനില്‍ദാസിനെ ഇരുവരും ചേര്‍ന്ന് വണങ്ങി അനുഗ്രഹം വാങ്ങിയ ശേഷം അവിടത്തെ ഷിര്‍ദ്ദി സായി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഇരുവര്‍ക്കുമൊപ്പം രാജേഷിന്റെ അമ്മ കാന്തം, സഹോദരി സത്യ എന്നിവരും ഉണ്ടയിരുന്നു.
ഇവര്‍ക്കൊപ്പം നിന്ന മീര, എനിക്കിപ്പോള്‍ അച്ഛനും അമ്മയും സഹോദരനുമൊക്കെ സുനിലേട്ടനാണെന്നും എനിക്ക് പുതിയൊരു ജീവിതവും പങ്കാളിയെയും അദ്ദേഹം തന്നു എന്നും പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമേ ഉണ്ടാവൂ എന്നും വിവാഹ നിശ്ചയത്തിനൊന്നും സമയമുണ്ടാവില്ലെന്നും മീര പറഞ്ഞതായും സൂചനയുണ്ട്.