വിവാദങ്ങള്‍ക്കിടയില്‍ ബാലകൃഷ്ണപിള്ള ക്യാബിനറ്റ് പദവിയിലെത്തി

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 24 ജൂലൈ 2013 (14:46 IST)
PRO
സംസ്ഥാനത്ത് കൊടുമ്പിരികൊണ്ട വിവാദങ്ങള്‍ക്കിടയിലും മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയെ സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി.

ക്യാബിനറ്റ് പദവിയോടുകൂടിയതാണ്‌ ഈ സ്ഥാനം. മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിലായിരിക്കും ഈ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുക. മന്ത്രിമാര്‍ക്കുള്ളത്ര പേഴ്സണല്‍ സ്റ്റാഫ്, ശമ്പളം എന്നിവയും ഇദ്ദേഹത്തിനു ലഭിക്കേണ്ടതാണെങ്കിലും തനിക്ക് ഒരു പേഴ്സണല്‍ അസിസ്റ്റന്‍റ്, ഗണ്‍മാന്‍ തുടങ്ങിയ പരിമിതമായ സൌകര്യങ്ങള്‍ മാത്രം മതിയെന്ന് ബാലകൃഷ്ണ പിള്ള അറിയിച്ചതനുസരിച്ച് അവ മാത്രമേ നല്‍കിയിട്ടുള്ളു. പൊലീസ് എസ്കോര്‍ട്ടും പിള്ള വേണ്ടെന്നു വച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ കോ ബാങ്ക് ടവറിലാണ്‌ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍റെ ആസ്ഥാനം. മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കാവുന്നത്ര സഹായം എത്തിക്കുക എന്നതായിരിക്കും തന്‍റെ ലക്‍ഷ്യമെന്ന് ബാലകൃഷ്ണ പിള്ള അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :