വിവാദ പ്രസ്താവന: വി എസിനെതിരായ നടപടി 4ന് അറിയാം

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (12:39 IST)
PRO
PRO
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിനിലപാടിന് വിരുദ്ധമയി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തില്‍ വി എസ്‌ അച്യുതാനന്ദനെതിരെ കടുത്ത നടപടിക്ക്‌ സിപിഎം സംസ്ഥാന നേതൃത്വം തയാറെടുക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം നാലിന് അടിയന്തര സെക്രട്ടറിയേറ്റ്‌ യോഗം വിളിച്ചിട്ടുണ്ട്.

വി എസിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പതിനൊന്നിന് ചേരാനിരുന്ന അടിയന്തര യോഗം നാലിന്‌ വിളിച്ചുചേര്‍ത്തിരിക്കുന്നത്‌. വി എസിന്റെ പ്രസ്താവനയോട് പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാതൃഭൂമി ചാനലില്‍ ഉണ്ണി ബാലകൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ്‌ വി എസ്‌ വിവാദ പ്രസ്താവന നടത്തിയത്. ലാവ്‌ലിന്‍ കേസ്‌ അഴിമതി കേസ്‌ തന്നെയാണ്‌ വി എസ്‌ പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ താന്‍ സത്യം പറഞ്ഞതുകൊണ്ടാണ്‌ തന്നെ പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന് പുറത്താക്കിയത്‌. ലാവ്‌ലിന്‍ കമ്പനിയുമായിട്ടുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ തന്നെയാണ്‌ താന്‍ പിബിയില്‍ നിലപാടെടുത്തതെന്നു വി എസ്‌ പറഞ്ഞു.

ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി എ ജിയുടെ കണ്ടെത്തല്‍ ശരിയാണ്. ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ പ്രതിയായെന്നും അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേയെന്നും വി എസ് പറഞ്ഞു. തന്നെയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ ലക്ഷ്യം വെയ്ക്കുന്നത്. തന്റെ സെക്രട്ടറിമാരെ മാറ്റി ആശ്രിതരെ വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും വി എസ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...