വിഴിഞ്ഞം: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. തുറമുഖ അധികൃതര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാനസൗകര്യ വികസന സമിതിയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുമതി നല്‍കിയത്.

മൂന്ന് കണ്‍സള്‍ട്ടന്‍സികള്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് തുറമുഖ അധികൃതര്‍ സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

മൂന്ന് ഘട്ടങ്ങളിലായാണ്‌ പരിസ്ഥിതി അനുമതി ലഭിക്കേണ്ടത്‌. രണ്ട്‌ സീസണിലെ റിപ്പോര്‍ട്ട്‌ കൂടി സമര്‍പ്പിച്ചതിനു ശേഷമാണ്‌ പൂര്‍ണ അനുമതി ലഭിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. ഇത്‌ ആറു മാസത്തിനകം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ്‌ തുറമുഖ അധികൃതരുടെ പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തിന്‌ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നു.

ഉടന്‍ തന്നെ പദ്ധതിക്ക് പൂര്‍ണമായി അനുമതി ലഭിക്കുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി സുരേന്ദ്രന്‍പിള്ള അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :