വിളിക്കുമ്പോള്‍ വരാന്‍ താന്‍ പട്ടിയല്ലെന്ന് ഗൌരിയമ്മ

ആലപ്പുഴ| Joys Joy| Last Updated: ചൊവ്വ, 17 ഫെബ്രുവരി 2015 (10:45 IST)
ഇറക്കിവിടുമ്പോള്‍ പോകാനും തിരിച്ചു വിളിക്കുമ്പോള്‍ വരാനും താന്‍ പട്ടിയല്ലെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ. സി പി എം പ്രവേശനത്തെക്കുറിച്ചാണ് ഗൌരിയമ്മ ഇങ്ങനെ പറഞ്ഞത്. ഒരു വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

താന്‍ തല്‍ക്കാലം സി പി എമ്മിലേക്ക് ഇല്ലെന്നും ഗൌരിയമ്മ വ്യക്തമാക്കി. സി പി എമ്മിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘ഇറക്കിവിടുമ്പോള്‍ പോകാനും തിരിച്ചു വിളിക്കുമ്പോള്‍ വരാനും താന്‍ എന്താ വളര്‍ത്തു പട്ടിയാണോ? നീ വാ, നീ പോ
പട്ടിയെ അല്ലേ അങ്ങനെ വിളിക്കുന്നത്’
- ഗൌരിയമ്മ ചോദിച്ചു. സി പി എമ്മിന്റെ സംസ്ഥാനസമ്മേളനം ആലപ്പുഴയില്‍ തുടങ്ങാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഗൌരിയമ്മയുടെ വിവാദപരമായ പരാമര്‍ശം.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരും ക്ഷണിച്ചിട്ടില്ല. പക്ഷേ, സമ്മേളനം നടക്കുന്ന കാര്യം പറയാന്‍ വേണ്ടി തോമസ് ഐസക് വന്നിരുന്നുവെന്നും ഗൌരിയമ്മ പറഞ്ഞു. ജെ എസ് എസ് ഘടകകക്ഷിയാകാന്‍ കത്ത് കൊടുത്തിട്ടുണ്ട്. അതില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. ഘടകകക്ഷിയായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിയിച്ചിട്ടില്ല. പക്ഷേ, പരിപാടികള്‍ക്കൊക്കെ വിളിക്കാറുണ്ടെന്നും ഗൌരിയമ്മ പറഞ്ഞു. 1994ലാണ് ഗൌരിയമ്മയെ പാര്‍ട്ടി പുറത്താക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :