വിമാനയാത്രാക്കേസ് ഏപ്രില്‍ 1ലേക്ക് മാറ്റി

ചെന്നൈ| WEBDUNIA|
മുന്‍ മന്ത്രി പി ജെ ജോസഫ്‌ ഉള്‍പ്പെട്ട വിമാനയാത്രാ വിവാദക്കേസ്‌ പരിഗണിക്കുന്നത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റി. ഐജി ബി സന്ധ്യ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. കോടതിയില്‍ ഹാജരാകാതിരുന്ന സന്ധ്യയുടെ നടപടിയെ ശ്രീപെരുമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ വിമര്‍ശിച്ചു. ചെന്നൈ എയര്‍പോര്‍ട്ട്‌ പൊലീസ്‌ അന്വേഷണ ഉദ്യോഗസ്ഥരും ഹാജരായിരുന്നില്ല.

വിമാനായാത്രാ വിവാദവുമായി ബന്ധപ്പെട്ട കേസിന്‍റെ കൂടുതല്‍ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കാനിരുന്നത്. ഐജി ബി സന്ധ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ട് പി ജെ ജോസഫിന്‍റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സാക്ഷിവിസ്താരത്തിനായി കോടതി ഇന്ന് ചേര്‍ന്നത്.

2006 ഓഗസ്റ്റ് മൂന്നിന് കിംഗ്‌ഫിഷറിന്‍റെ വിമാനത്തില്‍ വച്ച് ജോസഫ് തന്നോട് അപമര്യാദയായി പെരുമാറി എന്ന ലക്‍ഷ്മി ഗോപകുമാറിന്‍റെ പരാതിയാണ് കേരള രാഷ്ട്രീയത്തെയാകെ പിടിച്ചുലച്ച വിവാദമായി പരിണമിച്ചത്. ഈ കേസാണ് ജോസഫിന് മന്ത്രിപദവി നഷ്‌ടപ്പെടാന്‍ കാരണമായത്.

ആരോപണത്തെക്കുറിച്ച് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ജോസഫിന് പ്രതികൂലമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :