വിമാനത്താവളത്തില്‍ ദമ്പതിമാര്‍ കടത്താന്‍ ശ്രമിച്ച് നാല് കിലോ സ്വര്‍ണം പിടികൂടി

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 23 ജൂലൈ 2013 (11:28 IST)
PRO
അനധികൃതമായി കടത്തിയ നാല് കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് അനധികൃതമായി കടത്തിയ നാല് കിലോഗ്രാം സ്വര്‍ണവുമായി എത്തിയ ദമ്പതിമാരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.

തിങ്കളാഴ്ച രാവിലെ 9.30ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശി റഫീക്ക് ഭാര്യ ഫഹീന എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇരു കക്ഷങ്ങളിലും ഒളിപ്പിച്ചാണ് റഫീക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഓരോ കിലോ വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞശേഷം ടേപ്പ് ഉപയോഗിച്ച് ചുറ്റിവച്ചിരിക്കുകയായിരുന്നു. പര്‍ദയ്ക്കുള്ളില്‍ ധരിച്ചിരുന്ന ജീന്‍സിന്റെ പോക്കറ്റില്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ഓരോ കിലോ വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ ഫഹീന ഒളിപ്പിച്ചിരുന്നത്.

ഇരുവരും സ്വര്‍ണം അനധികൃതമായി കടത്തുമെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദമ്പതിമാരെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :