സെപ്തം. 26 വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (20:19 IST)
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗവണ്‍മെന്റ്/എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സെപ്തംബര്‍ 26 ശനിയാഴ്ച അവധിയായിരിക്കും. പകരം ഒക്ടോബര്‍ മൂന്ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


ബക്രീദ് പ്രമാണിച്ച് 24 നു പൊതുഅവധി നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ബക്രീദ് പെരുന്നാളിനോട് അനുബന്ധിച്ച് 25 നും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം 26 നും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും ആ ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ അവധി ദിവസമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :