വിദ്യാര്‍ഥികളുടെ കൈ അറ്റ സംഭവം; ഒരാളുടെ കൈ മുറിച്ചു നീക്കി
പാലക്കാട്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാലക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ കൈക്ക് പരുക്കേറ്റ വിദ്യാര്‍ഥികളില്‍ ഒരാളുടെ കൈ മുറിച്ച് നീക്കി. പരുക്കേറ്റ അനീഷിന്റെ വലതുകൈ ആണ് മുറിച്ച് നീക്കിയത്. അനീഷിന്റെ വലതുകൈ മുട്ടിനു താഴെയാണ് മുറിച്ചു നീക്കിയത്.
അതേസമയം, പരുക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയായ ശ്രീജിത്തിന്റെ കൈ തുന്നിച്ചേര്‍ത്തു. പറളി ഗവ: ഹൈസ്കൂളിലെ കുട്ടികളാണ് ഇവര്‍. ബസില്‍ എതിരെ വന്ന ലോറി ഉരഞ്ഞാണ് അപകടം ഉണ്ടായത്. ബസ് സൈഡ് കൊടുക്കുന്നതിനിടെ സൈഡ് സീറ്റിലിരുന്ന കുട്ടികള്‍ കൈ പുറത്തേക്കിട്ടതാണ് അപകടത്തിനു കാരണം.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ പറളി തേനൂരിലാണ് സംഭവം. കുട്ടികളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും വലതുകൈകള്‍ മുട്ടിനു താഴെ ചതഞ്ഞുപോയിരുന്നു.