വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍

മാന്നാര്‍| WEBDUNIA| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2013 (17:07 IST)
PRO
PRO
ബന്ധുക്കള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുരട്ടിക്കാട് കടമ്പാട്ടു വിളയില്‍ അജിത് കുമാര്‍ എന്ന 40 കാരനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനം സംബന്ധിച്ച് നേരിട്ട് പരാതിപ്പെടാതെ മാവേലിക്കരയിലെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി സ്കൂളിലെ തന്നെ പരാതിപ്പെട്ടിയില്‍ പീഡനം സംബന്ധിച്ച പരാതി എഴുതിയിടുകയാണുണ്ടായത്. പരാതി സ്കൂള്‍ അധികൃതര്‍ മാവേലിക്കര പൊലീസിനു കൈമാറുകയും തുടര്‍ന്ന് അന്വേഷിക്കുകയും ചെയ്തു.

പ്രതിയായ അജിത് കുമാറിനൊപ്പം കൂട്ടുപ്രതിയായ ചങ്ങനാശേരി സ്വദേശി സതീഷ് കുമാറിനെ പൊലീസ് അന്വേഷിക്കുകയാണ്‌. മുത്തശ്ശനോടൊപ്പം താമസിച്ചു വരികയായിരുന്നു പെണ്‍‍കുട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :