വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയാണ് .വിജയദശമി ദിവസമാണ് വിദ്യാരംഭം. ഇത് എന്നുമൊരു ശുഭമുഹൂര്‍ത്തമാണ്. ഈ ദിവസം തുടങ്ങുന്ന ഒരു കാര്യവും പരാജയപ്പെടില്ല.
കേരളത്തില്‍ വിജയദശമി ദിവസം ജ്ഞാന ദേവതയായ സരസ്വതിയെ പൂജിച്ച് വിദ്യാരംഭം കുരിക്കുന്നു. ഹരി ശ്രീ എഴുതിയശേഷം ഭാഷയിലെ അന്‍പത്തി ഒന്നക്ഷരങ്ങളും എഴുതിക്കുന്നു.
അക്ഷരമാലയിലെ 51 ലിപികള്‍ കേവലം ലിപികളല്ല, മന്ത്ര ശാസ്ത്രത്തിന്റെ അടിസ്ഥാന ശക്തികള്‍ കൂടിയാണ്. മന്ത്രശാസ്ത്രത്തില്‍ ഇവയെ മാതൃകാ അക്ഷരങ്ങളെന്നാണ് പറയുക.അതുകൊണ്ട് വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയായി വേണം കരുതാന്‍.