വിദഗ്ധസമിതി അതിരപ്പള്ളി സന്ദര്‍ശിക്കുന്നു

കൊച്ചി| WEBDUNIA|
PRO
അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധസമിതി പദ്ധതിപ്രദേശത്തെത്തി. സമിതി ഇപ്പോള്‍ അതിരപ്പള്ളി, വാഴച്ചാല്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്. രാവിലെ എട്ടുമണിയോടെയാണ് സമിതി അതിരപ്പള്ളിയിലെത്തിയത്.

പദ്ധതിയെക്കുറിച്ച് പഠിക്കുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിയാണ് പഠനത്തിനായി എത്തിയത്. പ്രഫസര്‍ മാധവ്‌ ഗാഡ്ഗില്‍ അധ്യക്ഷനായുള്ള 14 അംഗ സമിതിയാണ്‌ തെളിവെടുപ്പിനെത്തിയത്‌. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.

അതിരപ്പള്ളിയിലെത്തുന്ന സംഘം സ്ഥലത്തെ പ്രദേശവാസികളുമായും, പഞ്ചായത്ത്‌ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. അതിരപ്പള്ളി പദ്ധതി നിലവില്‍ വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളായിരിക്കും സംഘം പ്രധാനമായും വിലയിരുത്തുകയെന്നാണ് സൂചന. സമിതി നല്കുന്ന റിപ്പോര്‍ട്ട് ആയിരിക്കും അതിരപ്പള്ളി പദ്ധതിയുടെ ഭാവി നിര്‍ണയിക്കുക.

അതിരപ്പള്ളി സന്ദര്‍ശിച്ചതിനു ശേഷം ചാലക്കുടിയില്‍ പരിസ്ഥിതി സംഘടനാ പ്രതിനിധികളുമായും, വിവിധ വകുപ്പ്‌ മേധാവികളുമായും സമിതി ചര്‍ച്ച നടത്തും. അതിരപ്പള്ളിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മാര്‍ച്ച്‌ അവസാനത്തോടെ സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :