ഈ വിജയം അച്ഛന് സമര്‍പ്പിക്കുന്നതായി പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് പ്രതികരിച്ചു. ഇത് യു ഡി എഫിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍ പ്രതീക്ഷകളെ കടത്തിയെട്ടിയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. ഇത് പാഠമാക്കണമെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ഈ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നുവെങ്കില് നിയമസഭയില്‍ യു ഡി എഫ് 100 സീറ്റുകളെങ്കിലും നേടുമായിരുന്നു എന്നും അനൂപ് അഭിപ്രായപ്പെട്ടു.
English Summary: UDF's Anoop Jacob won the Piravom Assembly by-election in Kerala on Wednesday. Anoop Jacob, 34, son of former minister TM Jacob, won with a margin of 12,070 votes, defeating his father's old rival, MJ Jacob of the Communist Party of India-Marxist (CPI-M).