വികസന പ്രവര്‍ത്തനമായാലും ജീവന്‍ രക്ഷാപ്രവര്‍ത്തനമായാലും പാര പണിയുന്നവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും എന്ന് കെ മുരളീധരന്‍ എം എല്‍ എ. നാടിന്റെ വികസനത്തിലും പാര പണിതാല്‍ മാത്രമേ ഭരണപക്ഷവും പ്രതിപക്ഷവും ആകൂവെന്നാണ് നമ്മുടെ ചിന്തയെന്നും അദ്ദേഹം തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ ഭരണപക്ഷവും പ്രതിപക്ഷവും വേദി പങ്കിടാറില്ല, എന്നാല്‍ നാടിന്റെ വികസനത്തിനുവേണ്ടി അവര്‍ ഒന്നിക്കും. പക്ഷേ കേരളത്തില്‍ നാം ഹാരാര്‍പ്പണം നടത്തി ഒരുമിച്ചു വേദി പങ്കിടും. പക്ഷേ പുറത്തിറങ്ങി പാരവയ്ക്കും- മുരളീധരന്‍ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ അവര്‍ ജനാധിപത്യത്തെ തന്നെ വെറുക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.