വിഎസിന് പൂര്‍ണ പിന്തുണയെന്ന് ബിജെപി

PROPRO
അഴിമതിക്കെതിരെ പോരാടി വി എസ് പാര്‍ട്ടിക്ക് പുറത്തു വരികയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി ജെ പി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന നവകേരളാ മാര്‍ച്ചിന് എതിരെയുള്ള ആക്രമണങ്ങളെ ആര്‍ എസ് എസിന്‍റെ തലയില്‍ കെട്ടിവയ്ക്കരുത് എന്നും സംസ്ഥാനജനറല്‍ സെക്രട്ടറി എം ടി രമേശ് ബുധനാഴ്ച പറഞ്ഞു.

സാധാരണ സി പി ഐ ഐ(എം) പ്രവര്‍ത്തകരുടെ വികാരമാണ് കേരള മാര്‍ച്ചിനു നേരെ ഉണ്ടാകുന്നത്.ആക്രമണങ്ങളെ ആര്‍ എസ് എസിന്‍റെ തലയില്‍ കെട്ടിവെയ്ക്കുന്നതിലൂടെ മാര്‍ക്സിസ്‌റ്റ് ക്രിമിനലുകളെകൊണ്ട് കലാപം ഉണ്ടാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാനജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.

സി പി എമ്മിനും നവകേരളമാര്‍ച്ചിനും എതിരായ ആ‍ക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍ എസ് എസും മുസ്ലീം ലീഗുമാണെന്നുള്ള പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയാ‍യിരുന്നു അദ്ദേഹം.

ആലപ്പുഴ| WEBDUNIA|
സി പി എം വിട്ട് വരികയാണെങ്കില്‍ വി എസ് അച്യുതാനന്ദനെ സ്വീകരിക്കുന്ന കാര്യം യു ഡി എഫ് ഒറ്റക്കെട്ടായി ആലോചിച്ചു തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :