വിഎസിനെതിരെ നടപടി എടുക്കണമെന്ന് സിപിഎം ഔദ്യോഗിക പക്ഷം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന് എതിരെ നടപടി എടുക്കണമെന്ന് സിപിഎം ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടു. സിപിഎം പൊളിറ്റ് ബ്യൂറോ കമ്മീഷന് മുമ്പാകെയാണ് ഔദ്യോഗിക പക്ഷം ഈ ആവശ്യം ഉന്നയിച്ചത്. വിഎസിന്റെ നടപടികള്‍ പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കുകയാണെന്നും അതിനാല്‍ വിഎസിനെതിരെ സംഘടനാപരമായ അച്ചടക്ക നടപടി വേണമെന്നുമാണ് ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടത്.

പിബി കമ്മീഷന്‍ തെളിവെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയേതീരു എന്ന നിലപാടിലേക്ക് പോകേണ്ടെന്നാണ് നേതൃതലത്തില്‍ എടുത്തിരുന്ന തീരുമാനം. രാഷ്ട്രീയ സാഹചര്യത്തില്‍ വന്ന മാറ്റവും പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട ഐക്യാന്തരീക്ഷവും കണക്കിലെടുത്താണ് ഔദ്യോഗിക പക്ഷം ഈ തീരുമാനത്തിലെത്തിയത്.

വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമാണ് ആറംഗ പിബി കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മുഖ്യമായ കാര്യം. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാവ്‌ലിന്‍ കേസ് അഴിമതി കേസാണെന്നും സത്യം പറഞ്ഞതിന്റെ പേരിലാണ് പിബിയില്‍ നിന്ന് പുറത്തായതെന്നുമുളള വിഎസിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :