വി എസ് മാന്യനായ കമ്മ്യൂണിസ്റ്റ്, ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാളാണെന്നും ആര്യാടന്‍

മലപ്പുറം| WEBDUNIA| Last Modified ചൊവ്വ, 19 നവം‌ബര്‍ 2013 (12:38 IST)
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദനെ പുകഴ്ത്തി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിഎസ് മാന്യനായ കമ്മ്യുണിസ്റ്റ് ആണ്. വി.എസിനെകുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം ആരു നോക്കിയാലും തകര്‍ക്കാനാവില്ല.

വരയില്‍ വിരിയുന്ന വി എസ് എന്ന കെ ബി ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ സമാഹാരത്തിന്റെ പ്രകാശനം വിജെടി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിച്ചിരിക്കുന്ന രാഷ്ട്രീയക്കാരില്‍ പ്രമാണിയാണ് വിഎസ്. രാഷ്ട്രീയത്തില്‍ എതിരാണെങ്കിലും നല്ല വ്യക്തികളുടെ നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ താന്‍ മടിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :