വി എസും സൊമാലിയ പരാമര്‍ശം നടത്തിയിരുന്നു; അന്ന് അതിനെ അനുകൂലിച്ചവർ ഇന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ അപലപിക്കാൻ മത്സരിക്കുന്നു: കുമ്മനം

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനെതിരെ ഇടത് വലത് നേതാക്കള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. പണ്ട് വി എസ് അച്ചുതാനന്ദന്‍ നടത്തിയ സൊമാലിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ക

കോഴിക്കോട്, കുമ്മനം രജശേഖരന്‍, ബി ജെ പി Kozhikkode, Kummanam Rajashekharan, BJP
കോഴിക്കോട്| rahul balan| Last Modified വ്യാഴം, 12 മെയ് 2016 (15:00 IST)
കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനെതിരെ ഇടത് വലത് നേതാക്കള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. പണ്ട് വി എസ് അച്ചുതാനന്ദന്‍ നടത്തിയ സൊമാലിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കുമ്മനം ബി ജെ പിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. അട്ടപ്പാടിയെ വി എസ് സൊമാലിയയോട് ഉപച്ചിരുന്നുവെന്ന്
തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം പറഞ്ഞു.

അച്ചുതാനന്ദൻ സോമാലിയയോടുപമിച്ച് അട്ടപ്പാടിയെ അപമാനിച്ചു എന്ന് പറഞ്ഞാരും പ്രതിഷേധിച്ചില്ല. എന്നാലിപ്പോൾ കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിലെ ശിശു മരണ നിരക്ക് സോമാലിയയിലെ ശിശു മരണ നിരക്കിലും ആശങ്കാജനകമാണ് എന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞതോടെ ചിലർ വിവാദവുമായി ഇറങ്ങിയിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നടത്തിയത് ആദിവാസി മേഖലകളിലെ ശിശുമരണനിരക്കിനെ മാത്രം മുൻനിർത്തിയുള്ള ഒരു താരതമ്യം ആയിരുന്നെങ്കിൽ, അച്ചുതാനന്ദന്റേത് ചിന്തിച്ചുറപ്പിച്ച ഒരു അഭിപ്രായം തന്നെയായിരുന്നു. പ്രധാനമന്ത്രി കേരളത്തെ സോമാലിയ എന്ന് വിളിച്ചതേയില്ല. വി.എസ് ആകട്ടെ, അട്ടപ്പാടി സോമാലിയ തന്നെ എന്ന് സംശയമൊട്ടുമില്ലാതെ പറയുകയും ചെയ്തു. മുൻപ് അച്ചുതാനന്ദൻ പറഞ്ഞതിനെ അനുകൂലിച്ചവർ പോലും ഇന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ അപലപിക്കാൻ മത്സരിക്കുന്നു. ബി.ജെ.പിയെ പ്രതിരോധിക്കുക എന്നത് മാത്രമായി തങ്ങളുടെ രാഷ്ട്രീയ ദൗത്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷം, യു.ഡി.എഫ് വിരുദ്ധതയുടെ നാടകാഭിനയം അവസാനിപ്പിച്ച് ഭരിക്കുന്ന കോൺഗ്രസ്സിനെ പരസ്യമായി ആശ്ലേഷിക്കുന്നുവെന്നും കുമ്മനം പറയുന്നു.

60 വർഷത്തെ ഭരണം കൊണ്ട് തങ്ങൾ ഒത്തൊരുമിച്ച് സൃഷ്ടിച്ച 'കേരള മോഡൽ വികസനം' എന്ന നുണക്കഥയെ സംരക്ഷിക്കാനുള്ള ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്മെൻറ് അഭ്യാസങ്ങളെ ജനം ഇനിയെങ്കിലും തിരിച്ചറിയും എന്ന് വിശ്വസിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കുമ്മനം ചോദിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...