വാഹനാപകടം ; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് മരണം

ആലപ്പുഴ | WEBDUNIA| Last Modified വ്യാഴം, 18 ജൂലൈ 2013 (15:27 IST)
PRO
PRO
കരുവാറ്റയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ നില അതീവഗുരുതരമാണ്. ബസ് കാത്തുനില്‍ക്കുകയായിരുന്ന കരുവാറ്റ സ്വദേശി അശ്വിന്‍ ദേവ് (13) ഇടിച്ച ജീപ്പ് ഡ്രൈവര്‍ തോട്ടപ്പള്ളി സ്വദേശി രവി (60) എന്നിവരാണ് മരിച്ചത്.

കരുവാറ്റ എന്‍എസ്‌എസ്‌ ഹയര്‍ സെക്കന്‍‌ഡറി സ്‌കൂളിന്‌ മുന്നിലായിരുന്നു അപകടം. ബസ്‌ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയി​ലേയ്ക്ക് നിയന്ത്രണംവിട്ടെത്തിയ ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും ജീപ്പ് ഡ്രൈവറും സംഭവസ്ഥലത്തു​വെച്ചുത​​ന്നെ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :