വാഹനാപകടം: മൂന്നു യുവാക്കള്‍ മരിച്ചു

കോഴിക്കോട്| WEBDUNIA|
വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട്-വയനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുയുവാക്കള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപമാണു അപകടമുണ്ടായത്.

ചെലവൂര്‍ പള്ളിത്താഴം അല്‍ സുഹറ മന്‍സിലില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് സലീം (20), സുഹൃത്ത് മിര്‍ഷാദ് (20), എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് കോയ മന്‍സിലില്‍ ഉസ്മാന്‍റെ മകന്‍ ഹര്‍ഷാദ് (23) എന്നിവരാണ് മരിച്ചത്.

നഗരത്തിലെ റെഡിമെയ്ഡ് കടയിലെ ജീവനക്കാരാണ് മിര്‍ഷാദും സലീമും. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ് മൂന്നുപേരും അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കാര്‍ റോഡില്‍ ഉപേക്ഷിച്ച് ഇതിലെ യാത്രക്കാര്‍ രക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :