വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ| WEBDUNIA|
പുറക്കാടിനു സമീപം പുത്തന്‍കടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ തോന്നക്കോട് കൊന്നാംകെട്ടി വാണിയമുടിയില്‍ കണ്ണന്റെ ഭാര്യ ജയ (45), മകന്‍ ജയ്‌സിംഗ് (25) മകളുടെ മകള്‍ മുബി (4) എന്നിവരാണ് മരിച്ചത്.

ജയയുടെ മക്കളായ നിത്യ(25), നിര്‍മ്മല(17), നിത്യയുടെ ഭര്‍ത്താവ് കുമരേശന്‍(27), ഇവരുടെ മകന്‍ അളകന്‍ (3), എന്നിവരെ പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരുനാഗപ്പള്ളിയില്‍ ലഡു വ്യാപാരികളായ ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന് തിരികെ വരുന്നതിനിടെയായിരുന്നു അപകടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :