വാഹന പാര്‍ക്കിംഗ്: പകല്‍ക്കൊള്ളയെന്ന് പരാതി

അമ്പലപ്പുഴ: | WEBDUNIA|
PRO
PRO
വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വാഹന പാര്‍ക്കിംഗിന്റെ പേരില്‍ പകല്‍ക്കൊള്ളയെന്ന്‌ പരാതി. വാഹന പാര്‍ക്കിംഗ് ലേലത്തില്‍ പിടിച്ചിരിക്കുന്നവര്‍ മുതല്‍ ലേലം ചെയ്ത്‌ നല്‍കുന്ന ആശുപത്രി അധികൃതര്‍വരെ വാഹനയാത്രക്കാരെ ചൂഷണം ചെയ്തു തുടങ്ങി. പണം നല്‍കി സൂക്ഷിക്കാന്‍ ഏല്‍പിക്കുന്ന വാഹനങ്ങള്‍ വെയിലും മഴയുമേറ്റ്‌ വഴിയില്‍ കിടക്കുമ്പോള്‍ പണം മുടക്കാതെ സൂക്ഷിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക്‌ പ്രത്യേക ഷെഡുകള്‍ നിര്‍മിച്ച്‌ നല്‍കിയിട്ടുണ്ട്‌.

എന്നാല്‍ ഇത്തരം ഷെഡുകളില്‍ പണം മുടക്കുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാന്‍ അധികൃതര്‍ അനുവാദം നല്‍കുന്നില്ല. അടിയന്തരമായി ഇത്തരത്തില്‍ പണം വാങ്ങി സൂക്ഷിക്കുന്ന വാഹനങ്ങള്‍ക്ക്‌ പാര്‍ക്കിങ്‌ ഷെഡ്‌ പണിയണമെന്നും അല്ലാത്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ്‌ പരിസരം വാഹന ലേലത്തില്‍ നല്‍കരുതെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :