വാവ സുരേഷിന്‌ പ്രകൃതി സംരക്ഷണ പുരസ്കാരം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായിരിക്കുന്ന വാവ സുരേഷിന് ഒരു ലക്ഷം രൂപയുടെ പ്രകൃതി സംരക്ഷണ അവാര്‍ഡ്. പ്രകൃതി സംരക്ഷണത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കു വേണ്ടി ഏർപ്പെടുത്തിയ മാധവന്‍ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡാണ്‌ സുരേഷിനു ലഭിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് ആറേകാലിന്‌ ശ്രീമൂലം ക്ളബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പീപിള്‍ ഫോര്‍ അനിമല്‍സ് ചെയര്‍പേഴ്സണ്‍ മേനകാ ഗാന്ധി എം പി സുരേഷിന്‌ അവാര്‍ഡ് നല്‍കും. ചടങ്ങില്‍ 2012 ലെ ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവ് മാരിയെയും അനുമോദിക്കും.

സാധാരണക്കാര്ക്ക് പലപ്പോഴും സഹായത്തിനായി പാഞ്ഞെത്തുന്ന സുരേഷ് പാമ്പുകളെ പിടികൂടി കാട്ടിലേക്ക് വിടുന്നതിനൊപ്പം പാമ്പുകളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനും സമയം കണ്ടെത്തുന്നതായും ജൂറി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :