വാട്ടര്‍ തീം പാര്‍ക്കിലെ 2 ജീവനക്കാരികള്‍ മുങ്ങിമരിച്ചു

കോട്ടയം| WEBDUNIA|
PRO
PRO
കാഞ്ഞിരപ്പിള്ളിയിലെ ഒരപ്പന മങ്ങാട്ടുപറമ്പില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവതികള്‍ മുങ്ങിമരിച്ചു. വിഷു ദിവസം രാവിലെയാണ്‌ ദുരന്തമുണ്ടായത്.

വാട്ടര്‍ തീം പാര്‍ക്കില്‍ ജോലിക്കാരായിരുന്ന വിമിഷ (20), മായ (20) എന്നിവര്‍ വിഷു അവധിയിലായിരുന്നതിനാല്‍ വിഷു ദിവസം രാവിലെ പാറമടയില്‍ കുളിക്കാനെത്തിയതായിരുന്നു ഇവര്‍. ഇരുവരും കരയില്‍ ഇരുന്ന് തുണി കഴുകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

എന്നാല്‍ ഏറെ കഴിഞ്ഞ് ഇരുവരെയും കാണാതായപ്പോള്‍ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ചാലക്കുടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരാണ്‌ ആഴമേറിയ പാറമടയില്‍ നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :