വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ദമാമില്‍ മലയാളി സഹപ്രവര്‍ത്തകനെ മലയാളി കുത്തിക്കൊന്നു

ദമാം| WEBDUNIA|
PRO
PRO
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ദമാമില്‍ മലയാളി സഹപ്രവര്‍ത്തകനെ മലയാളി കുത്തിക്കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചാലയില്‍ തോമസ് മാത്യുവിനെ സഹപ്രവര്‍ത്തകനായ കൊല്ലം പള്ളിത്തോട്ടം സ്വദേശി സക്കീര്‍ ഹുസൈനാണ് കൊലപ്പെടുത്തിയത്. ദമാം വെസ്റ്റ് പൊലീസ് സക്കീര്‍ ഹുസൈനെ കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ദമാം ദല്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലോണ്‍ഡ്രിയിലെ ജീവനക്കാരാണ് ഇരുവരും. ജോലി സ്ഥലത്ത് ഇവര്‍ തമ്മില്‍ ജോലി സംബന്ധമായവാക്കുതര്‍ക്കം നടന്നിരുന്നുവെങ്കിലും സഹപ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു.

എന്നാല്‍ താമസസ്ഥലത്ത് വച്ച് വീണ്ടും വാക്കുതര്‍ക്കത്തെ തുടരുകയും തുടര്‍ന്ന് സക്കീര്‍ കറിക്കത്തി എടുത്ത് തോമസിന്റെ കഴുത്തിനും നെഞ്ചിനും കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ തോമസിനെ ദമാം മെഡിക്കല്‍ കോംപ്ളസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :