വസ്തു തട്ടിപ്പ്: സി.ഐ ക്കെതിരെ കേസ്

തിരുവനന്തപുരം| WEBDUNIA|
PRO
വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സി.ഐ ആയിരിക്കെ നാസറുദ്ദീനും മറ്റ് അഞ്ചു പേരും ചേര്‍ന്ന് മാനസിക രോഗിയായ വീട്ടമ്മയെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തു എന്ന കേസിലാണ്‌ കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് വിജയന്‍ പിള്ളയാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴക്കൂട്ടത്തിനടുത്ത് കഠിനം‍കുളം സ്വദേശിനി സഫീന എന്ന സ്ത്രീയുടെ 55 സെന്‍റ് സ്വത്താണ്‌ നാസറുദ്ദീനും സഹോദരന്‍ സെയ്‍ഫുദ്ദീന്‍, കഴക്കൂട്ടം രജിസ്‍ട്രാര്‍ ആയിരുന്ന വിജയന്‍, പുതുക്കുറിച്ചി ബഷീര്‍, പെരുമാതുറ കലിമുള്ള, കുമാരപുരം മജീദ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ്‌ കോടതി നിര്‍ദ്ദേശം.

സഫീനയുടെ സഹോദരന്‍ അജിത്താണ്‌ ഇവര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. ഇയാള്‍ വിദേശത്തായിരുന്ന സമയത്ത് നാസറുദ്ദീന്‍ നടത്തിയ തട്ടിപ്പിലൂടെ സഫീനയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :