വര്‍ക്കേഴ്സ് സഹകരണ ബാങ്ക് തുടങ്ങും: മന്ത്രി

പാലക്കാട്| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (13:13 IST)
PRO
തൊഴിലാളികള്‍ക്ക് ജാമ്യമില്ലാതെ വായ്പ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് വര്‍ക്കേഴ്സ് സഹകരണ ബാങ്ക് ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലക്കാട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴു ശതമാനം പലിശ നിരക്കിലായിരിക്കും വായ്പകള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിനെ സഹായിക്കാനും ഇതേ രീതിയില്‍ സഹകരണ ബാങ്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ ബാങ്കുകള്‍ കൊള്ളയടിക്കുന്നവരെ ക്രിമിനല്‍ കേസുകളില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കിന്‍റെ സര്‍ക്കുലറിലും ഉത്തരവുകളിലും വെള്ളം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :